കോൽക്കത്ത: കൊക്കെയ്നുമായി യുവമോർച്ച നേതാവും പ്രവർത്തകനും ബംഗാളിൽ പിടിയിൽ. ബംഗാള്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് 100 ഗ്രാം കൊക്കൈയ്നുമായി പോലീസ് പിടികൂടിയത്. പമീലയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്ത്തകൻ പ്രബിര്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്.
ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. കഫേയിലെ സ്ഥിര സന്ദർശകയായിരുന്ന പമേല ബൈക്കിലെത്തുന്ന യുവാക്കളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.ഇവരുടെ കൈവശമുണ്ടായിരുന്ന പഴ്സില്‍ നിന്നും കാറിൽ നിന്നുമാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്.