Home Middle East Kuwait വനിതാ സ്പോൺസറെ കുത്തി പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ

വനിതാ സ്പോൺസറെ കുത്തി പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ

0
150

കുവൈത്ത് സിറ്റി: കുവൈത്തിൽ വനിതാ സ്പോൺസറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രവാസി പിടിയിൽ. സുരക്ഷാസേന നടത്തിയ പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. സെക്യൂരിറ്റി ഓഫീസർമാർ പരിശോധനാ പര്യടനത്തിനിടെ സംശയം തോന്നിയ ഇയാളുടെ വിവരങ്ങൾ പരിശോധിക്കുകയും. ഇയാളുടെ ഡാറ്റ പരിശോധനയിൽ കുവൈത്ത് യുവതിക്ക് വേണ്ടി ജോലി ചെയ്യുന്ന ബംഗ്ലാദേശ് ഡ്രൈവറാണെന്ന് കണ്ടെത്തി.ഏപ്രിലിൽ നടന്ന കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് തിരയുന്നതായും വിവരങ്ങൾ പുറത്തുവന്നു.

കുവൈത്തിന്റെ തെക്ക് അൽ സൂറ പ്രദേശത്ത് വച്ചാണ് ഇയാൾ സ്പോൺസറെ ആക്രമിച്ചത്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ശരീരമാസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് ഇരയായ സ്ത്രീയെ ഉടനടി ആശുപത്രിയിൽ എത്തിച്ചതു വഴി ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു.