Home Middle East Kuwait കുവൈത്തിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

കുവൈത്തിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

0
197

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യത്തെ ഇകഴ്ത്തുന്ന രീതിയിൽ  പരാമർശങ്ങൾ നടത്തുന്ന വീഡിയോ സ്വയം ചിത്രീകരിക്കുകയും, രാജ്യത്തെ കോവിഡ് സുരക്ഷ ചുമതല വഹിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ അപമാനിക്കും വിധം സംസാരിക്കുകയും, ഇവയെല്ലാം ഉൾപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിപ്പിക്കുകയും ചെയ്ത അറബ് വംശജനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ചില സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചത്. വീഡിയോ പ്രചരിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ  പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഖൈത്താൻ പ്രദേശത്തു വെച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇത്തരം നടപടികൾ ഒട്ടും സ്വീകാര്യവും അനുവദനീയവും അല്ലെന്നും  പ്രതിക്കെതിരെ നിയമനടപടികൾ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി