കുവൈത്ത് സിറ്റി : ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മംഗഫ് അൽ നജാത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് കീർത്തന ഷാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ബാലവേദി ജനറൽ സെക്രട്ടറി നന്ദന ലക്ഷ്മി സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ നവീൻ എളയാവൂർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പരിപാടിക്ക് ബാലവേദി വൈസ് പ്രസിഡന്റ് കെവിൻ രാംനാഥ് നന്ദി അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം നടന്ന ലഹരി വിരുദ്ധ ക്ലാസിന് സിറ്റി ഹോസ്പിറ്റൽ ഇന്റർനാഷണലിലെ ഇ എൻ ടി സ്പെഷ്യലിസ്റ്റായ ഡോക്ടർ വിഷ്ണു നാരായണൻ നേതൃത്വം നൽകി.
തുടർന്ന് നാല് മേഖലകളിൽ നിന്നും 200 ലധികം കുട്ടികൾ അവതരിപ്പിച്ച ഇരുപതിലധികം കലാ പരിപാടികളും അരങ്ങേറി .വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കുട്ടികൾ വരച്ച നൂറിലധികം ചിത്രങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ അറന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.































