Home Kuwait Associations ബി. ഡി. കെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബി. ഡി. കെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
421

 

അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നോടുള്ള ആദര സൂചകമായും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ 2024 ജനുവരി 25 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 8 വരെ സെൻട്രൽ ബ്ലഡ്‌ ബാങ്ക് ജാബ്രിയയിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നല്പ്പതിൽ പരം അംഗങ്ങൾ രക്തം ദാനം നിർവഹിച്ചു .ബി. ഇ. സി എക്സ്ചേഞ്ച് പ്രധാന സ്പോൺസർ ആയ പരിപാടിയിൽ സേവനം കുവൈത്തിന്റെ അംഗങ്ങളും പങ്കെടുത്തു.

ബി. ഡി. കെ കുവൈത്ത് കൺവീനർ രാജൻ തോട്ടത്തിൽ ഉത്ഘാടനം ചെയ്യ്ത ക്യാമ്പിൽ സേവനം കുവൈത്ത് പ്രതിനിധികളായ ബിജു കിളിമാനൂർ,ജിനു എന്നിവർ സംസാരിച്ചു.നിമീഷ് കാവാലം സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു.ലിനി ജോയ്, നളിനാക്ഷൻ എന്നിവർ ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എ