Home Middle East Kuwait നിതീഷ് കെ. ജേക്കബ്ബിന് ഫോക്കസ് യാത്രയയപ്പ് നൽകി

നിതീഷ് കെ. ജേക്കബ്ബിന് ഫോക്കസ് യാത്രയയപ്പ് നൽകി

0
167

കുവൈത്ത് സിറ്റി: കുവൈത്ത പ്രവാസമവസാനിപ്പിച്ചു യൂ കെ. യിലേക്ക് പോകുന്ന ഫോക്കസ് കുവൈത്ത് മുൻ ട്രഷറാറും യൂണിറ്റ് മൂന്നിലെ സജീവ അംഗവും. ബെഹ്‌ബഹാനി കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ കോട്ടയം സ്വദേശി നിതീഷ് കെ. ജേക്കബ്ബിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എക്സിക്യൂട്ടീവ് അംഗം. സാബു തോമസ് സ്വഗതം പറഞ്ഞു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാർഡ് കൺവീനർ രതീഷ് കുമാർ, നാദിർഷ, നിതിൻ കുമാർ എന്നിവർ സംസാരിച്ചു. ഫോക്കസിൻറെ ഉപഹാരം സലിം രാജ് കൈമാറി, നിതീഷ് കെ. ജേക്കബ്ബ് മറുപടി പ്രസംഗം നടത്തി. ജോ. കൺവീനർ സൂരജ്. പി. എസ് നന്ദി പറഞ്ഞു.