Home Middle East Kuwait ക്രിസ്റ്റൽ മെത്തുമായി പ്രവാസി പിടിയിൽ

ക്രിസ്റ്റൽ മെത്തുമായി പ്രവാസി പിടിയിൽ

0
170

കുവൈറ്റ് സിറ്റി: എയർ കാർഗോ വഴി ഏകദേശം 2 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്താനുള്ള ശ്രമം, കുവൈറ്റ്ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തടഞ്ഞു. പോസ്റ്റൽ പാഴ്സൽ ആയാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തപാൽ പാർസൽ കൈപ്പറ്റുന്നതിന് എത്തിയ ഏഷ്യൻ പ്രവാസിയെ അധികൃതർ പിടികൂടി. ടേബിൾ ലാമ്പിനകത്ത് ലാം ഷെയ്ഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.