Home India ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

0
194

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കൈലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച അർധരാത്രിയോടെ ഉണ്ടായത്. ആളപായമില്ല.ചംമ്പ ടൗണില്‍ വ്യാഴാഴ്ച വൈകിട്ട് 9.34 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചംമ്പയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.