Home Kerala Trivandrum ‘നോർക്ക കെയർ’: പ്രവാസികൾക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും പുതിയ ഇൻഷുറൻസ് പദ്ധതി

‘നോർക്ക കെയർ’: പ്രവാസികൾക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും പുതിയ ഇൻഷുറൻസ് പദ്ധതി

0
380

തിരുവനന്തപുരം: ‘നോർക്ക കെയർ’ലോക കേരള സഭയുടെ നിർദേശം പരിഗണിച്ച്, പ്രവാസികൾക്ക് വേണ്ടിയുള്ള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും പുതിയ ഇൻഷുറൻസ് പദ്ധതിയാണ്. 2025 നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. മറ്റ് ഇൻഷുറൻസ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നിലവിലുള്ള രോഗങ്ങൾ കൂടി കവർ ചെയ്യുന്നു എന്നതും, 70 വയസ്സ് വരെ അംഗമാകാം എന്നതുമാണ് ഇതിൻ്റെ സവിശേഷത.ഒരാൾക്ക് 7965 രൂപയാണ് വാർഷിക പ്രീമിയം. അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. 4130 രൂപ കൂടി നൽകിയാൽ 25 വയസ്സ് വരെയുള്ള മറ്റു കുട്ടികളെയും ചേർക്കാം. നോർക്ക ഐഡൻ്റിറ്റി കാർഡ് ഉള്ള പ്രവാസികൾക്കും നോർക്ക സ്റ്റുഡൻസ് ഐഡൻ്റിറ്റി കാർഡ് ഉള്ള വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും പദ്ധതിയിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക വെബ്സൈറ്റ് www.norkaroots.kerala.gov.in സന്ദർശിക്കുക.