Home Middle East Kuwait പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിർബന്ധിത ക്വാറൻ്റൈനിൽ  നിന്ന് ഒഴിവാക്കിയേക്കും

പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ നിർബന്ധിത ക്വാറൻ്റൈനിൽ  നിന്ന് ഒഴിവാക്കിയേക്കും

0
436

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത യാത്രക്കാരെ നിർബന്ധിത ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രതിരോധ കുത്തിവയ്പ് എടുത്തവർ വിദേശത്ത് നിന്ന് തിരിച്ചെത്തിയതോ കൊറോണ വൈറസ് പോസിറ്റീവ് കേസുമായി നേരിട്ട് ഇടപെടുകയോ ചെയ്തതാണെങ്കിലും നിർബന്ധിത ക്വാറൻ്റൈനിൽ  നിന്ന് ഒഴിവാക്കും എന്നാണ് പത്ര റിപ്പോർട്ടിൽ പറയുന്നത്