Home Kuwait Associations തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK)’ ഭവനപദ്ധതി ’10-ാമത്തെ വീടിന്റെ താക്കോൽ കൈമാറി

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK)’ ഭവനപദ്ധതി ’10-ാമത്തെ വീടിന്റെ താക്കോൽ കൈമാറി

0
68

കുവൈറ്റ് സിറ്റി : സാമൂഹ്യക്ഷേമ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി,
അസോസിയേഷൻ അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന 10-ാമത്തെ വീടിന്റെ താക്കോൽ ദാനം (വിഷ്ണുവിന് ) ഇരിഞ്ഞാലക്കുട, മാപ്രാണം കുഴിക്കാട്ടുകോണത്ത് 17.08.2026 തിങ്കളാഴ്ച രാവിലെ 10:30 ന് ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ ബഹുമാനപ്പെട്ട എം.പി ജാക്സൺ, മുനിസിപ്പൽ കൗൺസിലർ സി.സി ഷിബിൻ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഹൗസിങ് പ്രൊജക്റ്റ്‌ കൺവീനർ ആന്റോ പാണേങ്ങാടനും, ഹൗസിങ് കമ്മിറ്റി അംഗം സ്റ്റീഫൻ ദേവസ്സിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ അംഗങ്ങൾ, മുൻ അംഗങ്ങൾ, ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.